കുവൈത്ത് സിറ്റി : ലോകാരോഗ്യ സംഘടനയുടെ( ഡബ്ല്യുഎച്ച്ഒ ) ഓഫീസ് ഇനി കുവൈറ്റിലും. ഓഫീസ് കുവൈറ്റ് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസിൻ അൽ സബാഹ് ഉദ്ഘാടനം ചെയ്തു.

പുതിയ ഓഫീസ് കുവൈത്തും ലോകാരോഗ്യസംഘടനയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴിയാകുമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രാസ് അദാനോo ഗബ്രിയോസിസ് പറഞ്ഞു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായി ഡസനോളം റിജിനൽ ഓഫീസുകളുണ്ട് ലോകാരോഗ്യ സംഘടനക്ക്.
രാജ്യാന്തര ആരോഗ്യ സംഘടനയുമായി കുവൈറ്റിത്തിനുള്ള ബന്ധം ഉന്നതനിലവാരത്തിലുള്ളതാണെന്നും, ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന സമഗ്ര പദ്ധതികൾക്ക് കരുത്ത് പകരാൻ ഈ നടപടി പ്രയോജനപ്പെടുമെന്നും മന്ത്രി ഷെയഖ് ബാസിൽ അൽ സബാഹ് വ്യക്തമാക്കി.