Spread the love

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. യൂട്യൂബ്, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് തുടങ്ങി സകല സോഷ്യൽ മീഡിയ രംഗങ്ങളിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള വലിയ ഫോളോവേഴ്സ് ഉള്ള താരങ്ങളാണ് കൃഷ്ണകുമാർ കുടുംബം. ലൈഫ് സ്റ്റൈൽ വ്ലോഗേഴ്സ് ആയതുകൊണ്ട് തന്നെ കൃഷ്ണകുമാർ കുടുംബത്തിൽ നടക്കുന്ന മിക്ക കാര്യങ്ങളും ഒരു കുടുംബാംഗത്തെ പോലെ പ്രേക്ഷകർക്കറിയാം.

നടിയും മൂത്ത മകളുമായ അഹാന കൃഷ്ണ കുമാറായിരുന്നു ആദ്യകാലത്ത് പ്രേക്ഷകർക്ക് പരിചിതയെങ്കിലും പിന്നാലെ രണ്ടാമത്തെ മകളും ബിസിനസുകാരിയുമായ ദിയ കൃഷ്ണയെയും ലൈഫ് സ്റ്റൈൽ വ്ലോഗർ എന്ന നിലയിൽ മലയാളികൾ ഏറ്റെടുത്തു. വൈകാതെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണയും ഏറ്റവും ഇളയ മകളായ ഹൻസിക കൃഷ്ണയും മലയാളികളുടെ ഇഷ്ട ഇൻഫ്ലുവൻസേഴ്സർമാരിൽ ഇടം നേടുകയായിരുന്നു. കൃഷ്ണകുമാർ വീട്ടിൽ മക്കൾക്ക് മാത്രമല്ല കൃഷ്ണകുമാറിനും ഭാര്യ സിന്ദു കൃഷ്ണകുമാറിനും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്.

യൂട്യൂബ് കുടുംബം എന്ന് കളിക്കാണെങ്കിലും മലയാളികൾ വിശേഷിപ്പിക്കുന്ന ആറു പേരുടെയും ചാനലുകളിൽ വരുന്ന മിക്ക കണ്ടന്റുകളും നിമിഷനേരം കൊണ്ട് വൈറൽ ആവാറുണ്ട്. വീട്ടിൽ നടക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളും സ്വകാര്യ ജീവിതത്തിലെ സന്തോഷവും പരിഭവങ്ങളും ഇടയ്ക്കിടെ നടത്തുന്ന യാത്രകളും ഒക്കെയാണ് പലപ്പോഴും ആറ് പേരുടെയും ചാനലുകളിലെ കോൺടെന്റുകൾ. ഇപ്പോഴിതാ കുടുംബം മിക്കപ്പോഴും ഒന്നായി നടത്തുന്ന യാത്രകളുടെ ചിലവുകൾ ആരാണ് വഹിക്കുന്നത് എന്ന് പ്രേക്ഷകർ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിനോട് ചോദിച്ചതും ഇതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.”യാത്രകൾ പോകുമ്പോൾ ഞങ്ങൾ എല്ലാവരും തുല്യമായി ചെലവ് വഹിക്കാറുണ്ട്. വരുമാനം കുറവുള്ളയാളെ കൂടുതൽ വരുമാനം ഉള്ളയാൾ, കുറച്ചു കൂടുതൽ പൈസയിട്ട് സഹായിക്കും ”, എന്നാണ് സിന്ധു കൃഷ്ണ ഇതിന് മറുപടിയായി പറഞ്ഞത്.

ആറ് അംഗങ്ങളുള്ള കുടുംബമായതിനാൽ സമ്പാദ്യത്തിന്റെ വിഹിതം വീട്ട് ചിലവുകൾക്കും മറ്റുമായി മക്കൾ തരാറുണ്ടോ എന്നും പ്രേക്ഷകരിൽ ഒരാൾ ചോദിച്ചിരുന്നു. ”കുട്ടികൾ സമ്പാദിച്ച് തുടങ്ങുന്നതിന് മുൻപു വരെ ഞങ്ങളാണ് എല്ലാ ചിലവും നോക്കിയിരുന്നത‍്. പിന്നീട് എല്ലാവരും സമ്പാദിച്ച് തുടങ്ങിയപ്പോൾ ഒരു ഷെയർ വീട്ടിലെ ആവശ്യങ്ങൾക്കായി അവർ നൽകി തുടങ്ങി. ഓരോരുത്തരും അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് കോൺട്രിബ്യൂഷൻ നൽകുന്നത്. നാല് മക്കളും വീട്ടിലെ ചെലവുകൾക്കുള്ള പണം ഇപ്പോൾ കോൺട്രിബ്യൂട്ട് ചെയ്യാറുണ്ട്. അത് വളരെ നല്ലതായി തോന്നുന്നു”, എന്നാണ് സിന്ധു കൃഷ്ണ ഈ ചോദ്യത്തോട് പ്രതികരിച്ചത്

Leave a Reply