Spread the love

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്, മിനുക്കും തോറും മാറ്റുകൂടുന്ന പൊന്ന്. മലയാള സിനിമയിലെ താര രാജാവ് മെഗാസ്റ്റാർ മമ്മൂക്കയെ വിശേഷിപ്പിക്കാൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിരന്തരം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് ഇവയൊക്കെ. കാലത്തിനൊത്ത മട്ടും ഭാവവും ഉള്ള മമ്മൂക്ക ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തും സിനിമകൾ നിർമ്മിച്ചും മലയാളത്തിന് തന്നെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്.പ്രായം തോറ്റു മാറിനിൽക്കുന്ന അദ്ദേഹത്തിന്റെ പ്രതിഭയ്ക്കും കഠിനാധ്വാനത്തിനു മുന്നിൽ പ്രഗൽഭരായ കലാകാരന്മാർ ഉൾപ്പെടെ കയ്യടിച്ചു നിന്നിട്ടുണ്ട്.

പുതിയ പുതിയ സംവിധായകരെയും ചെറിയ ചെറിയ താരങ്ങളെയും തന്റെ സഹപ്രവർത്തകേരെയും മമ്മൂക്കയോളം സപ്പോർട്ട് ചെയ്യുന്ന മറ്റൊരു കലാകാരൻ മലയാള സിനിമയിൽ വേറെ ഉണ്ടോ എന്ന കാര്യം സംശയമാണ്. ജോജു ജോർജ്, അസീസ് നെടുമങ്ങാട്, സംവിധായകൻ ജിയോ ബേബി തുടങ്ങിയ നിരവധി കലാകാരന്മാർ മമ്മൂട്ടി എന്ന മഹാനടൻ മറ്റുള്ളവർക്ക് നൽകുന്ന പിന്തുണയെ കുറിച്ച് പല കുറി വാചാലരായിട്ടുണ്ട്. ഇത്തരത്തിൽ മമ്മൂക്ക സഹപ്രവർത്തകരോട് കാണിക്കുന്ന അനുകമ്പയെ കുറിച്ചും കരുതലിന്റെ കുറിച്ചും നടൻ ബിജു കുട്ടൻ തുറന്നു പറഞ്ഞതാണിപ്പോൾ ട്രെൻഡിങ് ആകുന്നത്.

പോത്തൻ വാവ സിനിമ എന്ന സിനിമയിൽ തങ്ങൾ ഒന്നിച്ചഭിനയിച്ചിരുന്നുവെന്നും ആ സമയത്ത് തനിക്ക് മറക്കാൻ കഴിയാത്ത ഒരനുഭവം ഉണ്ടായെന്നുമാണ് താരം പറഞ്ഞത്. ചിത്രത്തിലെ സോം​ഗ് ഷൂട്ട് ചെയ്യുമ്പോൾ തന്നെ പരിചയമില്ലാത്ത ആളായിരുന്നു കൊറിയോ​ഗ്രാഫറെന്നും ‘നിങ്ങൾ എന്താ ചത്ത ശവം പോലെ നിക്കുന്നത്, എന്തെങ്കിലും ചെയ്യ്’എന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നും ബിജു കുട്ടൻ പറയുന്നു. മാസ്റ്ററുടെ തനിക്ക് നേരെയുള്ള ഈ പരാമർശം ഇഷ്ടമാകാത്ത മമ്മൂക്ക മാസ്റ്ററെ അടുത്ത് വിളിച്ച് തന്നെ അറിയാമോന്ന് ചോദിച്ചുവെന്നുമാണ് ബിജുക്കുട്ടൻ പറയുന്നത്. ‘നിങ്ങള് ഉദ്ദേശിച്ച ആളല്ല കേട്ടാ. എന്റെ കൂടെ അഭിനയിക്കുന്ന ആളാണെ’ന്ന് അദ്ദേഹം മാസ്റ്ററോട് പറഞ്ഞു. സംഭവത്തിൽ മമ്മൂക്ക ഇടപെട്ടതോടെ മാസ്റ്റർ ആകെ മൂഡ് ഓഫായി. പിന്നെ എന്നെ സാറേന്ന് വിളിച്ച് പുറകെ നടക്കലായി പണി.

സെറ്റിലെ ഇത്തരം ചെറിയ കാര്യങ്ങൾ പോലും മമ്മൂക്ക ശ്രദ്ധിക്കുമെന്നും ഒരാളെയും കൊച്ചാക്കാൻ അദ്ദേഹം സമ്മതിക്കില്ലെന്നും താരം പറയുന്നു.

Leave a Reply