Spread the love

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ, ഉമ തോമസ് എംഎൽഎ അപകടത്തിൽ പെട്ടതിൽ മേയർക്കും ജിസിഡിഎ ചെയർമാനും എതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പുതുവർഷത്തിലെങ്കിലും ജനങ്ങളെ കബളിപ്പിക്കുന്നതു നിർത്താൻ മേയർ തയാറാകണം. ഒരാഴ്ചയായി മറൈൻ ഡ്രൈവിൽ നടന്നുവന്ന ഫ്ലവർ ഷോ നിർത്തിവയ്ക്കാൻ സമാപന ദിവസം ആവശ്യപ്പെട്ടത് ആരെ കബളിപ്പിക്കാനാണ്? മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അവിടെ ഷോ നടന്നതെങ്കിൽ ഇത്രയും ദിവസം മേയറോ നഗരസഭയോ അറിഞ്ഞില്ലെന്നു പറയുന്നത് അതിശയമാണ്. ഇതാണു സ്‌ഥിതിയെങ്കിൽ മേയർ ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply