സംഗീതസംവിധായകൻ ഗോപി സുന്ദർ ആരുടെ കൂടെ നിന്നാലും ആരോട് സംസാരിച്ചാലും അടുത്ത നിമിഷം ഇരുവർക്കും ഇടയിൽ പ്രണയം എന്ന സ്ഥിരീകരിക്കുന്ന ഒരു പൊതു മനോഭാവമാണ് ഇന്ന് മലയാളികൾക്കുള്ളത്. ഗോപിയുടെ മുൻ ബന്ധങ്ങളും തുടരെയുള്ള പങ്കാളികളുമാമായുള്ള വേർപിരിയലും, വിവാഹം കഴിക്കാതെയുള്ള ബന്ധം എന്ന കാഴ്ചപ്പാടുമൊന്നും പലർക്കും ദഹിക്കാത്തതുകൊണ്ട് തന്നെ തരം കിട്ടിയാൽ താരത്തെ ആക്രമിക്കലാണ് പലരുടെയും വിനോദം. ഗോപി എന്ത് ചെയ്താലും ശെരിയും തെറ്റും ചികയലാണ് സോഷ്യൽ മീഡിയ നിവാസികളിൽ ചിലരുടെ പ്രധാന പണിയും. എന്നാൽ ഇതിൽ പൊറുതിമുട്ടിയിപ്പോൾ മോശം കമന്റ് ഇടുന്ന സൈബർ സഹോദരീ-സഹോദരന്മാർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ ഇപ്പോൾ. നാടൻ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് ഗോപി പരിഹാസങ്ങളോടു പ്രതികരിച്ചത്.
‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി’, എന്ന് പറഞ്ഞാണ് ഗോപി സുന്ദർ നായയെ ആരധകർക്ക് പരിചയപ്പെടുത്തിയത്. എന്തായാലും കിടിലൻ ട്രോൾ പോസ്റ്റ് മലയാളികൾ ഏറ്റെടുത്ത മട്ടുണ്ട്. എന്നാൽ ഇതിനടിയിലും ചിലർ മോശം കമെന്റ് ഇടുന്നുണ്ട്. തന്നെ രൂക്ഷമായി വിമർശിക്കുന്നവർക്ക് ഗോപി സുന്ദർ കമന്റിലൂടെ മറുപടിയും നൽകുന്നുണ്ട്.
ഈ കഴിഞ്ഞ ദിവസവും ഗോപി സുന്ദറിനൊപ്പം മൈ ഗുരു എന്ന് എഴുതി പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്കെതിരെയും മോശം കമെന്റുകൾ വന്നിരുന്നു.