Spread the love

മലയാള സിനിമാ ലോക്കേഷനിൽ താൻ നേരിട്ടു കണ്ട ഞെട്ടിക്കുന്ന ഒരു ദുരനുഭവത്തെ കുറിച്ച് രാധിക ശരത്കുമാര്‍ വെളിപ്പെടുത്തിയിരുന്നു. കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകർത്തിയതും സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നതും താന്‍ നേരിട്ട് കണ്ടുവെന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ.

അതേസമയം പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നിട്ടും നടൻ ദിലീപിനൊപ്പം എന്തിനു അഭിനയിച്ചു എന്ന വ്യാപക വിമർശനത്തിനും നടി ഉത്തരം പറഞ്ഞു. “അയാൾ കുറ്റാരോപിതനാണ്, കേസ് ഇപ്പോഴും നടക്കുന്നു. അയാൾ കുറ്റാരോപിതനായതുകൊണ്ട് ഞാൻ കൂടെ അഭിനയിക്കില്ല എന്നെനിക്ക് പറയാൻ കഴിയില്ല. എൻ്റെ ഇൻഡസ്‌ട്രിയിൽ വലിയ കാര്യങ്ങളുടെ പേരിൽ ആരോപിക്കപ്പെടുന്ന നിരവധി പേരുണ്ട്. മോശം കാര്യങ്ങൾ ചെയ്ത മുഖ്യമന്ത്രിമാരെക്കുറിച്ച് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. ഞാൻ അവരോട് സംസാരിക്കുന്നില്ലേ? ഉന്നത രാഷ്ട്രീയക്കാർ സ്ത്രീകളോട് മോശമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈ മനുഷ്യനോ ആ വ്യക്തിയോ തെറ്റ് ചെയ്തുവെന്ന് വിരൽ ചൂണ്ടാൻ ഞാനില്ല,” എന്നായിരുന്നു രാധികയുടെ മറുപടി.

Leave a Reply