ഒരു കാലത്ത് ജനപ്രിയ സിനിമകളിലൂടെ മലയാളി സിനിമാസ്വാദകരെ ഒരുപാട് രസിപ്പിച്ച നടനായിരുന്നു ജയറാം.മലയാളത്തിൽ താരമിപ്പോൾ അത്ര സജീവമല്ല എന്നാൽ അന്യഭാഷ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നില്ലെന്ന ആളുകളുടെ ചോദ്യത്തിന് ഉത്തരം പറയുകയാണ് ജയറാമിപ്പോൾ.
‘ഒന്നര വർഷത്തിന് മുകളിലായി ഞാൻ മലയാളത്തിലൊരു സിനിമ ചെയ്‌തിട്ട്. അതിന് ശേഷം എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നു എന്ന് ആളുകൾ ചോദിക്കാറുണ്ട്. മറ്റൊന്നുമല്ല, മനസിനെ 100 ശതമാനം തൃപ്‌തിപ്പെടുത്തുന്ന തിരക്കഥ വരാത്തതാണ് കാരണം. ആ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു. നായകതുല്യമല്ലാത്ത വേഷങ്ങളായിരുന്നു അവയെല്ലാം. നല്ല സിനിമയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്‌തത്.ഇപ്പോൾ ഞാനും കാളിദാസും ചേർന്നൊരു മലയാള സിനിമ ചെയ്യാൻ പോലുകയാണ്. ജൂഡ് ആന്റണി തിരക്കഥ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. അച്ഛനും മകനും ചേർന്ന് ചെയ്‌താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോൾ തന്നെ സന്തോഷമായി. കാളിദാസിനും മലയാളത്തിലേക്ക് ഓഫറുകൾ വരുന്നുണ്ടെങ്കിലും നല്ലതൊന്നും അല്ലായിരുന്നു. അങ്ങനെ അവനും ഇത്തരത്തിലൊരു ചിത്രം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷമുണ്ട്.’






