ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ജോജുവും വിനായകനും കൂടി ഇലത്താളം കൊട്ടുന്ന വീഡിയോ വൈറൽ ആയിരുന്നു. എന്നാൽ സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഞാന്‍ ചെന്നു. ഇലത്താളം വാങ്ങി കൊട്ടി. ഒരുമിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അല്ലാതെ ഞാനൊരു ജാഥയും നയിച്ചു കൊണ്ടു പോയിട്ടില്ലെന്നും ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണെന്നും ജോജു പറയുന്നു.ഒരു വാർത്താ ചാനലിനോടാണ് ജോജു ഇങ്ങന്നെ പ്രതികരിച്ചത്.
‘എന്തിനാണ്? നമ്മളെ വെറുതെ വിട്ടുകൂടേ? ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഞാന്‍ ചെന്നു. ഇലത്താളം വാങ്ങി കൊട്ടി. ഒരുമിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അല്ലാതെ ഞാനൊരു ജാഥയും നയിച്ചു കൊണ്ടു പോയിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല. ഞാന്‍ ഓണ്‍ലൈനുകളില്‍ പോലും ഇല്ല. ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്. കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്ന് അല്ലാതെ എന്ത് കാര്യം. വീണ്ടും കുറെ പേര്‍ തെറിവിളി തുടങ്ങുകയാണ്. എനിക്ക് എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം വേണ്ടേ. ഓണ്‍ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ ഞാന്‍ ഇല്ല. ഇതില്‍ കൂടുതല്‍ ഞാന്‍ എങ്ങനെയാണ് ഒതുങ്ങേണ്ടത്.’ ജോജു പറഞ്ഞു.