Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത്‌ നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ സർക്കാരിനെ വിമർശിച്ച് വി.ഡി.സതീശൻ. സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച വിഷയം സബ്മിഷനായി നിയമസഭയിൽ അവതരിപ്പിക്കുമ്പോഴായിരുന്നു വിമർശനം. സംസ്ഥാനത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ പരിശോധനയ്ക്ക് അയയ്ക്കാത്തത് എന്തുകൊണ്ടാണെന്നു സതീശൻ ചോദിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

നിപ്പയുമായി ബന്ധപ്പെട്ട് ഒരു ഡേറ്റയും സർക്കാർ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. നിലവിലെ പ്രോട്ടോക്കോളിൽ ആരോഗ്യപ്രവർത്തകർക്ക് വ്യാപക പരാതിയുണ്ട്. കൂടിയാലോചന നടത്തി പുതിയ പ്രോട്ടോക്കോൾ തയാറാക്കണം. നിപ്പ കൈകാര്യം ചെയ്യാൻ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകണം. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചിട്ടും സംസ്ഥാനത്തിനു സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല’’– സതീശൻ പറഞ്ഞു.

Leave a Reply