ഒരു ശരാശരി മലയാളിയോട് ഇഷ്ട നടി ആരെന്ന് ചോദിച്ചാൽ ഇടം വലം നോക്കാതെ പറയുക ഈ മൂന്നു പേരുകൾ ആയിരിക്കും ഉർവശി, ശോഭന, മഞ്ജു വാര്യർ. അന്നും ഇന്നും മുഖ്യധാര നടിമാരായി തിളങ്ങിനിൽക്കുന്ന പ്രതിഭാ രത്നങ്ങൾ. അഭിനയത്തിന്റെ കാര്യത്തിൽ ആയാലും ആരാധക പിന്തുണയുടെ കാര്യത്തിലായാലും താര പദവിയുടെ കാര്യത്തിലായാലും മൂവരും 2020കളിലെ നായികമാരേക്കാളും എത്രയോ മുന്നിലാണ്.
മനോജ് കെ ജയനുമായുള്ള ആദ്യവിവാഹം വേർപ്പെടുത്തിയ ശേഷം രണ്ടാം പങ്കാളിയുമായി സന്തോഷമായി ജീവിക്കുകയാണ് ഉർവശി ഇപ്പോൾ. ഈ ബന്ധത്തിൽ താരത്തിന് ഒരു മകനും ഉണ്ട്. ദിലീപുമായി വേർപിരിഞ്ഞ ശേഷം വലിയ വലിയ സിനിമ സ്വപ്നങ്ങളുടെ ഭാഗമാകുകയാണ് മഞ്ജു വാര്യർ റിപ്പോർട്ട്. എന്നാൽ ഒരുകാലത്ത് തെന്നിന്ത്യയെ മുഴുവൻ വരുതിയിലാക്കിയ മാതക സൗന്ദര്യമായിരുന്നിട്ടുകൂടി എന്തുകൊണ്ട് ശോഭന ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നില്ല എന്നത് ഇന്നും ചോദ്യമാണ്.
ചെറുപ്പം മുതലേ നൃത്തം പഠിച്ച ശോഭന നര്‍ത്തകിയായി തിളങ്ങിനില്‍ക്കുമ്പോഴാണ് സിനിമയിലെത്തിയത്. അഭിനയത്തേക്കാളും ക്ലാസിക്കല്‍ നൃത്തത്തിനാണ് നടി എന്നും മുന്‍ഗണന കൊടുക്കാറുള്ളത്. നടി ഒറ്റത്തടിയായി ജീവിതം തുടങ്ങിയതിന് പിന്നിലും ഒരു കുട്ടിയെ ദത്തെടുത്ത അമ്മയാകാനുള്ള സ്വപ്നം സഫലീകരിച്ചതിനും പിന്നിൽ വേദനിപ്പിക്കുന്ന ഒരു പ്രണയ നൈരാശ്യം ഉണ്ടെന്നാണ് റിപ്പോർട്ട്.
ഇൻഡസ്ട്രിയിൽ തിളങ്ങി നിന്ന സമയത്ത്താരത്തിന് ഒരു നടനുമായി പ്രണയബന്ധം ഉണ്ടായിരുന്നു എന്നും ശോഭന വളരെ ആത്മാർത്ഥമായി ബന്ധത്തിൽ നിന്നെങ്കിലും നടൻ പിന്മാറിയതോടെ ഇത് അവസാനിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിൽ മനംനൊന്ത് താരം ഇനിയൊരു കുടുംബജീവിതം വേണ്ടെന്ന് കടുത്ത തീരുമാനം എടുക്കുകയായിരുന്നു എന്നും അങ്ങനെയാണ് ദത്ത് മകൾ എന്ന തീരുമാനം ഒക്കെ വരുന്നതെന്നും റിപ്പോർട്ടുണ്ട്.
അതേസമയം ആരായിരുന്നു ശോഭനയുടെ കാമുകൻ എന്ന ചർച്ചയിൽ പല പേരുകൾ പല കാലത്ത് ഉയർന്നിരുന്നുവെങ്കിലും നടി എല്ലാം തള്ളിക്കളയുന്ന സമീപനമായിരുന്നു.