മാനന്തവാടി∙ കാട്ടാനയെ പിടികൂടാത്തത്തിൽ പ്രതിഷേധിച്ച് കാട്ടിക്കുളത്ത് നാട്ടുകാരുടെ പ്രതിഷേധം. ആന തൊട്ടടുത്തുണ്ടായിട്ടും എന്തുകൊണ്ടാണ് മയക്കുവെടി വയ്ക്കാത്തതെന്ന ആരോപണവുമായാണ് ടൗണിൽ പ്രകടനം നടത്തിയത്.
ഈ പ്രതിഷേധം നടക്കുമ്പോഴും ആന തൊട്ടടുത്തുണ്ട്. മൂന്നു ദിവസമായിട്ടും പിടികൂടാനായില്ല. എന്തിനു വേണ്ടിയാണ് ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നത്. ആനയെ പിടികൂടുന്നത് വരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.