മലപ്പുറം: ജില്ലയിലെ 135 അങ്കണവാടികള്‍ വൈകാതെ വൈ ഫൈ പരിധിയില്‍ വരും. അങ്കണവാടികളോടനുബന്ധിച്ചുള്ള കുമാരി ക്ലബ് (വര്‍ണക്കൂട്) പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണിത്. ഇതിനായി വനിതാ-ശിശുവികസന വകുപ്പ് 3,37,500 രൂപ അനുവദിച്ചു.
വര്‍ണക്കൂട് ഉള്‍പ്പെടുന്നതും മികച്ച പ്രവര്‍ത്തനം നടത്തുന്നതുമായ അങ്കണവാടികളെ സെക്ടര്‍ തലത്തില്‍ തെരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ 29 ഐസിഡിഎസ് പ്രോജക്ടിന് കീഴിലായി 135 സെക്ടറുകളിലാണ് വൈ ഫൈ ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. ഓരോ അങ്കണവാടിക്കും 2500 രൂപ വീതമാണ് ലഭിക്കുക.
മങ്കട ഐസിഡിഎസ് പ്രോജക്ടിന് കീഴില്‍ ഏഴ് സെക്ടറുകളിലാണ് വൈ ഫൈ ഏര്‍പ്പെടുത്തുക.
അരീക്കോട് – 4
അരീക്കോട് ഡിവിഷന്‍ – 6
കൊണ്ടോട്ടി – 5
കൊണ്ടോട്ടി അഡീഷണല്‍- 4
കുറ്റിപ്പുറം – 4
കുറ്റിപ്പുറം അഡീഷണല്‍ – 4
മലപ്പുറം റൂറല്‍ – 4
മലപ്പുറം അര്‍ബന്‍ – 4
മലപ്പുറം അഡീഷണല്‍ – 5
മങ്കട – 7
നിലമ്പൂര്‍ – 4
നിലമ്പൂര്‍ അഡീഷണല്‍ – 5
കാളികാവ് -4
കാളികാവ് അഡീഷണല്‍ -4
പെരിന്തല്‍മണ്ണ – 5
പെരിന്തല്‍മണ്ണ അഡീഷണല്‍ -6
പെരുമ്ബടപ്പ് – 5
പൊന്നാനി – 4
പൊന്നാനി അഡീഷണല്‍ – 3
താനൂര്‍ – 4
താനൂര്‍ അഡീഷണല്‍ – 5
തിരൂര്‍ – 4
തിരൂര്‍ അഡീഷണല്‍ – 5
തിരൂരങ്ങാടി അഡീഷണല്‍ -6
തിരൂരങ്ങാടി- 6
വേങ്ങര – 5
വേങ്ങര അഡീഷണൽ – 4
വണ്ടൂര്‍ -4
വണ്ടൂര്‍ അഡീഷണല്‍ – 5
എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍.