സംസ്ഥാനത്ത് ഇന്നും പരക്കെ മഴ. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ഴയ്‌ക്കൊപ്പം ഇടിമിന്നലിനും വേഗതയേറിയ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെൽലോ അല്ലെർട് ആണ്. കേരളത്തിൽ കാലവർഷം ഉടൻ എത്തിച്ചേരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കാലവർഷത്തിനുള്ള മാനദണ്ഡങ്ങൾ കൃത്യമായി ഒത്തുവരാത്തതാണ് സ്ഥിരീകരണം വൈകാൻ കാരണം.