Spread the love
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം സംസ്ഥാനത്ത് വ്യാപക അക്രമം.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം സംസ്ഥാനത്ത് വ്യാപക അക്രമം. നിരത്തുകളിൽ വാഹനങ്ങൾ തടഞ്ഞു. തുറന്നുവെച്ച ഓഫീസുകൾക്കുനേരെയും അക്രമമുണ്ടായി. സ്കൂളുകളിലെത്തിയ അധ്യാപകരെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. പാലക്കാട് പാടൂർ KSEB ഓഫീസിൽ ജോലിയ്ക്കെത്തിയവരെ സമരക്കാർ മർദ്ദിച്ചു. അസിസ്റ്റന്റ് എഞ്ചിനീയറടക്കം എട്ടുപേർക്ക് പരിക്കേറ്റു. അക്രമത്തിന് നേതൃത്വം നൽകിയത് പാടൂർ സി പി എം ലോക്കൽ സെക്രട്ടറി.

പാപ്പനംകോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ സമരാനുകൂലികളുടെ അക്രമം. ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു. തിരുവനന്തപുരത്തുനിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു ബസ്. എസ്‌കോര്‍ട്ടായി പൊലീസ് ജീപ്പും ഉണ്ടായിരുന്നു. പാപ്പനംകോട് എത്തിയപ്പോള്‍ സമരപ്പന്തലില്‍ നിന്ന് ഓടിവന്ന അമ്പതില്‍ അധികം ആളുകള്‍ ബസിനുള്ളില്‍ കയറി കണ്ടക്ടറേയും ഡ്രൈവറേയും ചവിട്ടുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു.

കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികൾ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ചിതറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും മുൻ ചിതറ പഞ്ചായത്ത് അംഗവുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകർ ആരോപിച്ചു.

Leave a Reply