ഗ്രാമപഞ്ചായത്തുകളിൽ നിന്നും വിധവാ പെൻഷൻ, 50 വയസ്സിന് താഴെയുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവ ലഭിച്ചു കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ, പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി, തങ്ങൾ പുനർ വിവാഹിതയല്ല/വിവാഹിതയല്ല എന്നുള്ള വില്ലേജോഫീസറുടെയോ, ഏതെങ്കിലും ഗസറ്റഡ് ഓഫീസറുടെയോ സാക്ഷ്യപത്രം 2021 ഡിസംബർ 31 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ്