തൃശൂർ∙ മലക്കപ്പാറ അടച്ചിൽത്തൊട്ടി ആദിവാസി ഊരിൽ കാട്ടാനയുടെ ആക്രമണം. മലക്കപ്പാറ സ്വദേശി തമ്പാന്(50) നെഞ്ചിനും കാലിനും ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.ആദിവാസി ഊരിൽ നിന്ന് മലക്കപ്പാറ ജംക്‌ഷനിലേക്കു വരുന്നതിനിടെയാണ് തമ്പാനെ കാട്ടാന ആക്രമിച്ചത്. പരുക്കേറ്റ തമ്പാനെ ചാലക്കുടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.