മാനന്തവാടി∙ വെള്ളമുണ്ടയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ കൊല്ലപ്പെട്ടു. പുളിഞ്ഞാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന്‍ ആണു മരിച്ചത്.
വിനോദസഞ്ചാരികളുമായി ബാണാസുര മലയിലേക്ക് ട്രെക്കിങ്ങിനു പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.