മാനന്തവാടി∙ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം കാവൽക്കാരൻ കൊല്ലപ്പെട്ടു. തോൽപ്പെട്ടിക്ക് അടുത്ത് നരിക്കൊല്ലിയിലാണ് സംഭവം. പ്രദേശവാസിയായ ലക്ഷ്മൺ (55) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയാണ് കാപ്പിത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുെട ആക്രമത്തിൽ കൊല്ലപ്പെട്ടതാണെന്നാണ് പ്രാഥമിക അറിയിപ്പ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.