
നേര്യമംഗലം-ഇടുക്കി റോഡില്‍ വനത്തില്‍ രണ്ടു ദിവസമായി പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ വന്‍ നാശനഷ്ടം. നേര്യമംഗലം ടൗണിന് മുകളിലുള്ള ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഉദ്ദേശം മുപ്പത് ഏക്കറിലധികം വനഭൂമി തീയില്‍ വെണ്ണീറായതായി വിലയിരുത്തുന്നു. ലയുടെ മറുഭാഗം മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ടതാണ്. ഈ ഭാഗത്തു നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു. വേനല്‍ച്ചൂടില്‍ കാറ്റിന്റെ ശക്തിയും തീ ആളിക്കത്തുന്നതിന് ഇടയാക്കി. വൈകീട്ടോടെ വനപാലകരും വാച്ചര്‍മാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.