Spread the love

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബങ്ങളിൽ ഒന്നാണ് ജയറാം- പാർവതിമാരും കുട്ടികളും അടങ്ങുന്ന കുടുംബം. മകളായ ചക്കിയുടെയും ഇളയ മകനും നടനുമായ കാളിദാസന്റെയും വിവാഹവും ചടങ്ങുകളുമൊക്കെ ഈയടുത്ത് മാധ്യമങ്ങൾ വലിയ ആഘോഷമാക്കിയിരുന്നു.

തമിഴ്നാട്ടിലെ സമീന്ദർ കുടുംബത്തിൽ നിന്നുമുള്ള മോഡലും ബിസിനസ്സുകാരിയുമായ തരിണിയേയാണ് കണ്ണൻ എന്ന് വിളിപ്പേരുള്ള കാളിദാസൻ വിവാഹം ചെയ്തത്. ഇപ്പോഴിതാ മരുമകളോടൊപ്പം ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്ന പാർവതിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ സ്നേഹത്തോടെ മലയാളികൾ വൈറലാക്കുന്നത്.

ഗാ​യകൻ എംജി രാധാകൃഷ്ണന്റെ വീട്ടിലാണ് പാർവതിയും കുടുംബവും പൊങ്കാലയിട്ടത്. കഴിഞ്ഞ വർഷം മക്കളുടെ കല്യാണതിരക്കായതിനാൽ എത്താൻ പറ്റിയില്ല. ഇന്നലെ ക്ഷേത്രത്തിൽ പോയിരുന്നു. മുമ്പത്തേത് പോലെയല്ല, ഇപ്പോൾ ക്ഷേത്രത്തിൽ അടുക്കാൻ പറ്റാത്തത്ര തിരക്കാണ്. താരിണിയുടെ ആദ്യത്തെ പൊങ്കാലയാണ്. പറഞ്ഞ് കേട്ടപ്പോൾ വരണമെന്ന് വലിയ ആ​ഗ്രഹമായിരുന്നു. എല്ലാ വർഷവും പൊങ്കാലയിടാൻ സാധിക്കട്ടെയെന്നാണ് പ്രാർത്ഥന. അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും” പാർവതി പറഞ്ഞു.

Leave a Reply