Spread the love
സിപിഎം സെമിനാറിൽ പങ്കെടുക്കും; പാർട്ടി വിടില്ല, നേതാക്കൾ ഭീഷണിമുഴക്കി: കെ വി തോമസ്

സിപിഎം സെമിനാനാറിൽ പങ്കെടുക്കാൻ കെ വി തോമസ് കണ്ണൂരിലേക്ക്. പാർട്ടി എതിർപ്പ് മറികടന്നാണ് തീരുമാനം. കോൺഗ്രസിലേക്ക് താൻ പൊട്ടി മുളച്ച് വന്ന നേതാവല്ലെന്ന് കെ വി തോമസ് പറഞ്ഞു. ബൂത്തുതലം മുതൽ പ്രവർത്തിച്ചു വന്നയാളാണ്. പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിക്കാൻ ഒന്നര കൊല്ലം കാത്തിരുന്നു. ജയിച്ചു വന്നത് തെറ്റായ കാര്യം ആണോ? ഏഴു തവണ ജയിച്ചത് ജനങ്ങൾ നൽകിയ അംഗീകാരമാണ്. പുറത്താക്കുമെന്ന ഭീഷണിയോടെയാണ് തന്നോട് നേതാക്കൾ സംസാരിച്ചത്. രാഹുല്‍ ഗാന്ധിയടക്കം സി.പി.എം സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു.

മാർച്ച് ആദ്യം ഡൽഹിയിൽ വച്ച് യച്ചൂരിയെ കണ്ടു. സമ്മേളന സെമിനാറിൽ പങ്കെടുക്കാൻ താൽപര്യം ഉണ്ടെന്ന് സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. ശശി തരൂരും സമാനമായ നിലപാട് സ്വീകരിച്ചു. തരൂർ സെമിനാറിൽ പങ്കെടുക്കരുത് എന്ന് കേന്ദ്ര നേതൃത്വം പറഞ്ഞതായി മാധ്യമങ്ങളിൽ കണ്ടു. കേരളം മാറ്റി നിർത്തിയാൽ മറ്റെല്ലാ ഇടങ്ങളിലും സിപിഎം ഉൾപ്പെടെ ഉള്ള ഇടത് നേതാക്കളുമായി ചേർന്നാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാന തീരുമാനം അറിയിക്കാനാണ് വാര്‍ത്താസമ്മേളനമെന്ന് പറഞ്ഞാണ് തോമസ് വാർത്താസമ്മേളനം തുടങ്ങിയത്.

Leave a Reply