സിനിമ ചിത്രീകരണത്തിനിടെ പ്രമുഖ നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും നാടക സംഭവങ്ങളുമാണ് നടക്കുന്നത്. വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ വിമർശനങ്ങൾ വരികയും വൈകാതെ ഇതിൽ കൂടുതൽ വിശദീകരണവുമായി നടി രംഗത്തെത്തിയതായിരുന്നു വിഷയത്തിലെ ആദ്യ സംഭവം. ഡ്രസ്സ് ശരിയാക്കാൻ പോകുന്ന തന്നോട് കൂടെ വരട്ടെ എന്ന് പ്രമുഖ നടൻ മോശം രീതിയിൽ ചോദിച്ചുവെന്നും പ്രാക്ടീസിനിടെ ലഹരി എന്ന സംശയിക്കുന്ന വെള്ള പൊടി മേശയ്ക്ക് മുകളിലേക്ക് തുപ്പി എന്നുമായിരുന്നു വിൻസിയുടെ ആരോപണം.
സംഭവങ്ങൾ വലിയ ചർച്ചയ്ക്ക് എടുത്തുവെങ്കിലും പ്രമുഖ നടൻ ആരെന്ന് വിൻസി എവിടെയും വ്യക്തമാക്കിയിരുന്നില്ല. എന്നാൽ നടന്റെ പേര് പുറത്താക്കില്ലാ എന്ന ഉറപ്പിൽ വൈകാതെ നടി വിവിധ സിനിമ സംഘടനകൾക്ക് രേഖാമൂലം പരാതി നൽകുകയും ചെയ്യുന്നതാണ് സംഭവത്തിലെ അടുത്ത ട്വിസ്റ്റ്. സംഘടനകളിൽ ഒന്നിൽ നിന്നും നടിയുടെ വാക്കുകൾ അടക്കം നടന്റെ പേര് പുറത്താക്കുകയും മാധ്യമങ്ങളും സോഷ്യൽ മീഡിയയും പൊതുജനങ്ങളുമടക്കം ചർച്ചചെയ്യുന്ന രീതിയിൽ ഇത് വലിയ വിവാദമാവുകയുമായിരുന്നു.പിന്നാലെ വിഷയത്തിൽ ഇടപെട്ട് പോലീസിനെ കണ്ട് നടൻ കെട്ടിടത്തിൽ നിന്നും സാഹസികമായി ചാടി ഓടിയതും പിന്നീട് ഹാജരാകണം എന്ന നോട്ടീസ് ലഭിച്ചതോടെ ഇന്നലെ പോലീസ് സ്റ്റേഷനിൽ ഹാജരായതുമെല്ലാം അതി നാടകീയമായ സംഭവങ്ങൾ ആയിരുന്നു.
രഹസ്യമായി സൂക്ഷിക്കും എന്ന ഉറപ്പിൽ താൻ കൊടുത്ത പരാതി പരസ്യമായതോടെ തനിക്ക് നീതിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും തനിക്ക് യാതൊരുവിധ സ്ത്രീ ശാക്തീകരണത്തിലും ഇനി വിശ്വാസമില്ലെന്നും വെളിപ്പെടുത്തി തന്റെ പരാതി പിൻവലിക്കുകയാണെന്ന് വിൻസി വിശദമാക്കിയിരുന്നു. തനിക്ക് പരാതി പരിഹാരത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഷൈൻ ടോം ചാക്കോയെ നായകനാക്കി എടുത്ത മറ്റു പടങ്ങളെ ഇതു ബാധിക്കുമോ എന്ന ഭയമുണ്ടെന്നുമാണ് വിൻസി വിശദീകരണമായി പറഞ്ഞത്. ഇതോടെ നടിയുടെ പരാതിയിലും വെളിപ്പെടുത്തലിലും പൂർണ്ണ പിന്തുണ നൽകി രംഗത്തെത്തിയ പ്രമുഖർ പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വിൻസിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ സെലിബ്രിറ്റികളിൽ ഒരാളായ ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
വിൻ സിക്ക് താൻ പിന്തുണ കൊടുത്തിരുന്നു എന്നും പിന്നീട് മാറ്റി പറയുമ്പോൾ പിന്തുണ കൊടുത്തവർ എന്ത് ചെയ്യുമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇങ്ങനെയാണെങ്കിൽ പെൺകുട്ടികൾക്ക് പിന്തുണ കൊടുക്കാൻ ബുദ്ധിമുട്ടാകും എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
‘ഇതൊക്കെ വീഡിയോ ഇടുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു. വീഡിയോ ഇട്ട് ഓരോന്ന് പറഞ്ഞിട്ട് പിന്നെ ഇങ്ങനെ മാറ്റി പറഞ്ഞിട്ട് കാര്യമില്ല. ഞാനൊക്കെ ആ കുട്ടിക്ക് സപ്പോർട്ട് നൽകിയതാണ്. ഇപ്പോൾ പിന്തുണ കൊടുത്തവർ എന്ത് പറയാൻ. ഇങ്ങനെയാണെങ്കിൽ ആരെങ്കിലും മുന്നോട്ട് വരുമ്പോൾ പിന്തുണ കൊടുക്കാൻ ബുദ്ധിമുട്ടാകും. നമ്മൾ പിന്തുണ കൊടുത്തിട്ട് പിന്നെ നാളെ ആ പെൺകുട്ടി മാറ്റി പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യും. ഇതൊക്കെ സ്ഥിരം കാണുന്നതും കേൾക്കുന്നതുമാണ്’. ഭാഗ്യലക്ഷ്മി പറഞ്ഞു.