Spread the love

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാൻ. ബോളിവുഡ് നടൻമാരില്‍ സമ്പത്തില്‍ ഒന്നാമതുള്ള താരവും ഷാരൂഖ് ഖാനാണ്. മുംബൈയിലെ രണ്ട് ലക്ഷ്വറി വീടുകളും താരം വലിയ തുകയ്‍ക്ക് വാടയ്‍ക്ക് കൊടുത്തിരിക്കുകയാണെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. വാര്‍ഷിക വാടകയായി ലഭിക്കുക 2.9 കോടിയാണ് എന്നുമാണ് റിപ്പോര്‍ട്ട്.

നടൻ ഷാരൂഖ് ഖാന് 7300 കോടിയുടെ ആസ്‍തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സും ഷാരൂഖിന്റേതാണ്. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാൻ പ്രധാന കാരണവും. ഷാരൂഖിന് ഒരു സിനിമയ്‍ക്ക് 250 കോടി രൂപയ്‍ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Leave a Reply