Spread the love

എമ്പുരാന്റെ റിലീസിന് പിന്നാലെ വാർത്തകളിൽ ഇടംപിടിക്കുകയാണ് സംവിധായകനും നടനുമായ പൃഥ്വിരാജ്. മോഹൻലാൽ നായകനായ എമ്പുരാൻ മലയാള സിനിമ റെക്കാഡുകൾ തിരുത്തിക്കുറിക്കുകയാണ്. ആഗോള തീയേറ്റർ ഷെയർ നൂറ് കോടി പിന്നിട്ട ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു.

സംവിധാനം ചെയ്ത സിനിമ പൂർത്തിയാക്കി കെെമാറിയെന്നും ഇനി നടനെന്ന നിലയിൽ പുതിയ ഭാവമാണെന്നും അടുത്തിടെ ഫേസ്ബുക്കിലൂടെ പൃഥ്വി അറിയിച്ചിരുന്നു. പിന്നാലെ പുതിയ രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ നടൻ പോകുകയാണെന്ന് അമ്മ മല്ലിക സുകുമാരനും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ബോളിവുഡ് നടി കരീന കപൂറും പൃഥ്വിരാജുമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കരീന കപൂറിനോടൊപ്പമാണോ നടന്റെ പുതിയ സിനിമയെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ‘ദയ്റ’ എന്ന ചിത്രത്തിൽ പൃഥ്വിരാജും കരീനയും ഒരുമിച്ച് അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് പുതിയ വീഡിയോ.

ചിത്രത്തിന്റെ ഷൂട്ട് ഉടൻ ആരംഭിക്കുമോയെന്നാണ് ആരാധകരുടെ അടുത്ത ചോദ്യം. മുംബയിലാണ് ഇരുവരെയും ആരാധകർ കണ്ടത്. പൃഥ്വിയും കരീനയും ഒരുമിച്ച് ഇറങ്ങിവരുന്നതും കാറിൽ കയറി പോകുന്നതും വീഡിയോയിൽ കാണാം. ‘ദയ്റ’ ചിത്രത്തിന്റെ കഥ കേട്ടുവെന്നും പൃഥ്വിരാജ് സമ്മതം പറഞ്ഞുവെന്നുമാണ് വിവരം. അങ്ങനെയാണെങ്കിൽ പുതിയ സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

Leave a Reply