Spread the love

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് കീര്‍ത്തി സുരേഷ്. അടുത്തിടെയാണ് കീര്‍ത്തി സുരേഷ് വിവാഹിതയായത്. ഗോവയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. കീര്‍ത്തി സുരേഷ് വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും അത് താരവുമായി അടുപ്പമുള്ളവര്‍ നിഷേധിച്ചിരിക്കുകയാണ്.

ദീര്‍ഘകാല സുഹൃത്ത് ആന്റണിയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. റിവോള്‍വര്‍ റിത എന്ന ഒരു സിനിമയാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി പൂര്‍ത്തിയാകാനുള്ളത്. നായികാ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് പിന്നാലെ താരം ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷനെത്തുകയുമായിരുന്നു.

ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുന്നത്. ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിന്റെ സംവിധാനം കലീസും കഥാപാത്രങ്ങളായി വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്.

കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നതാണ് രഘുതാത്ത. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. വൻ ഹിറ്റായിരുന്നില്ല കീര്‍ത്തിയുടെ ചിത്രം. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്‍ര്‍ രമേഷായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ആയിരുന്നു. ചിരഞ്‍ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവരുമുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‍ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്. 

Leave a Reply