‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’!! പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന സിനിമയിൽ അതിഥി വേഷത്തിലെത്തിയ നിവിൻ പോളി പറയുന്ന ഡയലോഗ് ആണിത്. സിനിമയിൽ സൂപ്പർതാരത്തിന്റെ വേഷത്തിൽ എത്തിയ നിവിൻ പോളി തന്നെയാണ് ഈ ഡയലോഗ് പറയുന്നത്. യഥാർത്ഥത്തിൽ ഇന്ന് മലയാളം ഇൻഡസ്ട്രിയൽ ഈ ഡയലോഗ് പറയാൻ അർഹനായ ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ്നിവിൻ പോളി.
അച്ഛൻ സൂപ്പർസ്റ്റാർ ആയതിന്റെയോ സിനിമ പിന്നണിയിൽ പ്രവർത്തിക്കുന്ന കുടുംബക്കാരുടെ ബലത്തിലോ മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ച ആളല്ല നിവിൻ പോളി. താരത്തിനു മുന്നിൽ സിനിമയിലേക്കുള്ള വഴികാട്ടി നടത്താൻ ഒരു തല തൊട്ടപ്പന്മാരും ഉണ്ടായിരുന്നില്ല. വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ മലർവാടിയിലൂടെ അരങ്ങേറ്റം കുറിച്ച നടൻ തന്റെ സ്വയപ്രയത്നത്തിലൂടെയും സിനിമകളുടെ നല്ല തിരഞ്ഞെടുപ്പുകളിലൂടെയും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായി മാറുകയായിരുന്നു. സൂപ്പർ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ വൈകാതെ നടൻ സൂപ്പർസ്റ്റാർ ആവുകയും ചെയ്തു. പിന്നീടങ്ങോട്ട് സിനിമ വിജയങ്ങളിൽ പലതിലും കാലിടറി പോയെങ്കിലും നിവിൻ പോളിയുടെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ ആരാധകർ വല്ലാതെ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.
വർഷങ്ങൾക്ക് ശേഷം എന്ന സിനമയിലെ ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു ഏറ്റവും ഒടുവിൽ നിവിൻ ആരാധകനെ കുറച്ചെങ്കിലും തൃപ്തിപ്പെടുത്തിയത്. ഇപ്പോഴിതാ വിജയം ഉറപ്പുള്ള വൻ തിരിച്ചുവരവിന് താരം ഒരുങ്ങുന്നതായി ഉറപ്പു തരുന്ന കഴിഞ്ഞദിവസം പുറത്തുവന്ന സിനിമ പോസ്റ്ററാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കൊടും ക്രൂരനായ സൊസൈറ്റി കമ്മിറ്റ്മെൻസോ നന്മമരം പരിപാടികളോ ഇല്ലാത്ത പ്രോപ്പർ ഡാർക്ക് വില്ലൻ വേഷം ചെയ്യാൻ താല്പര്യമുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ തന്റെ ആഗ്രഹമായി നിവിൻപോളി പറഞ്ഞിരുന്നു. ഇനി ചിലപ്പോൾ ഈ ആഗ്രഹമാണോ ലോകേഷ് കനകരാജ് നിറവേറ്റികൊടുത്തത് എന്നാണ് ആരാധകർ .
രാഘവ ലോറൻസ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബെൻസ്. വാൾട്ടർ എന്നാണ് നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.