ഇഞ്ചിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. രുചി വർദ്ധിപ്പിക്കുന്നതിന് പുറമേ നിരവധി ഗുണങ്ങളാണ് ഇഞ്ചിക്കുള്ളത്. വിറ്റാമിൻ ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ് എന്നിവയും ആൻറി ഓക്‌സിഡൻറ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇഞ്ചി സഹായിക്കും. ദഹനത്തിനും കൊളസ്ട്രോൾ കുറയ്‌ക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ വളരെ നല്ലതാണ്.
ശരീരഭാരം കുറയാൻ ഇഞ്ചി ബെസ്റ്റാണ് എന്ന് പറയാറുണ്ട്. അത് പ്രകാരം ഇഞ്ചി കഴിക്കാറുമുണ്ട്. കൊഴുപ്പിനെ എരിക്കാനായി ഇഞ്ചി പലവിധത്തിൽ ശീലമാക്കാം. ചില വഴികളിതാ..
ഇഞ്ചി വെള്ളം
രാവിലെ വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു. ചെറുചൂടുവെള്ളത്തിൽ ഇഞ്ചി ചതച്ചതോ ഇഞ്ചി നീരോ ചേർത്ത് കുടിക്കാം.
ഇഞ്ചി ചായ
ചായ ഉണ്ടാക്കുന്നതിനൊപ്പം ഇഞ്ചി കൂടി ചേർത്താൽ ഇഞ്ചി ചായ റെഡി. ആവശ്യമെങ്കിൽ തേനും നാരങ്ങയുമൊക്കെ ചേർക്കാവുന്നതാണ്.
ഇഞ്ചി സ്മൂത്തി
സ്മൂത്തി ഉണ്ടാക്കാനായി പഴങ്ങൾ ബ്ലെൻഡറിൽ അടിച്ചെടുത്ത് അതിലേക്ക് ഇഞ്ചി കൂടി ചേർക്കുക. യോഗർട്ടും ഇതിനൊപ്പം ചേർക്കുന്നത് നല്ലതാണ്.
ഇഞ്ചിയും നാരങ്ങാ നീരും
വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയാനും നാരങ്ങാനീരും ഇഞ്ചിയും സഹായിക്കും.
ഇഞ്ചിയും തേനും
മെച്ചപ്പെട്ട ദഹനത്തിനും വണ്ണം കുറയുന്നതിനും കൊഴുപ്പിനെ എരിച്ച് കളയാനും ഇഞ്ചിയും തേനും സഹായിക്കും.
ഇഞ്ചിയും ഗ്രീൻടീയും
ഇഞ്ചിചായയിൽ സമം ഗ്രീൻ ടീ ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ഭാരം കുറയുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കും.
ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. സൂപ്പിലും കറികളിലുമൊക്കെ ഉപയോഗിക്കാം.