തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരുടേയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വെച്ച് നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ നയൻതാരയുടെ പിന്നാലെ നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം ഡോക്യുമെന്ററിയായി പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.
നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം ഒരു ഒടിടി പ്ലാറ്റ്ഫോമിന് വില്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ടോളിവുഡിലെ ഹൈ പ്രൊഫൈല്‍ വിവാഹം സ്ട്രീം ചെയ്യാനുള്ള പ്രത്യേക അവകാശം നേടുന്നതിന് നിരവധി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ നാഗാർജുന കുടുംബവുമായി ചര്‍ച്ചയിലാണ് എന്നാണ് വിവരം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കോളിവുഡ് താരം നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹ ഡോക്യുമെന്‍ററിയായ ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്‌ലി’ന്‍റെ മോഡലില്‍ നെറ്റ്ഫ്ലിക്സിലോ മറ്റോ ചായ്-ശോഭിതയുടെ വിവാഹം എത്തുമെന്നാണ് വിവരം.