
ഇന്നലെയാണ് തൃക്കാക്കരയിലെ സ്ഥാനാർഥിയായി ഉമ തോമസിനെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. പി ടി തോമസിന്റെ ജന്മ നാടായ ഇടുക്കിയിലെ ഉപ്പുതോട്ടിൽ എത്തിയ ഉമ പി ടിതോമസിന്റെ കല്ലറയിലെത്തി പ്രാർഥിച്ചു. പള്ളിയിലെ പ്രാർഥനക്ക് ശേഷം ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനെ കണ്ട് അനുഗ്രഹവും പിന്തുണയും തേടി. കോൺഗ്രസിന്റെ മുതിർന്ന നേതാവായ അദ്ദേഹം പാർട്ടി പാളയത്തിൽ തന്നെ ഉണ്ടാകും. പി ടി തോമസിനെ എന്നും ചേർത്ത് പിടിച്ച ആളാണ് കെ വി തോമസ്. അദ്ദേഹം ഒരിക്കലും തനിക്കെതിരെ പ്രവർത്തിക്കില്ലെന്നും നേരിൽ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞു.