Spread the love
ഭാര്യയെക്കുറിച്ച് ‘തമാശ’ പറഞ്ഞ ക്രിസ് റോക്കിന് വിൽ സ്മിത്തിന്റെ വക ചെകിടത്തടി

94-ാമത് അക്കാദമി അവാർഡ് വേദി സംഭവബഹുലമായ ദൃശ്യങ്ങൾക്ക് ആണ്സാ ക്ഷ്യം വഹിച്ചത്. ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെ കുറിച്ച് ക്രിസ് റോക്ക് നടത്തിയ തമാശയിൽ പ്രകോപിതനായ വിൽ സ്മിത്ത് ഓസ്‌കർ വേദിയിൽ വെച്ച് റോക്കിന്റെ ചെകിട്ടത്തടിക്കുകയും തന്റെ ഇരിപ്പിടത്തിൽ നിന്ന് ആക്രോശിക്കുകയും ചെയ്യുകയായിരുന്നു. പിങ്കറ്റ് സ്മിത്തിന്റെ ‘ജി.ഐ. ജെയ്ൻ’ സീക്വൽ പ്രതീക്ഷിക്കുന്നു എന്ന് റോക്ക് പറഞ്ഞതു വിൽ സ്മിത്തിനെ പ്രകോപിതനാക്കിയത്. പിങ്കറ്റ് ഓസ്കർ വേദിയിൽ തല മുണ്ഡനം ചെയ്ത ലുക്കിലായിരുന്നു എത്തിയത്. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു മെഡിക്കൽ അവസ്ഥയായ അലോപ്പീസിയയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ മുമ്പ് തുറന്ന് പറഞ്ഞതാവും റോക്കിന്റെ തമാശയോട് സ്മിത്ത് പ്രകോപിതനാവാൻ കാരണം. എന്നാൽ സംഭവത്തിൽ അടിപതറാതെ അദ്ദേഹം ചടങ്ങ് തുടർന്നു.

Leave a Reply