Spread the love

കത്തനാറിന് ശേഷം ജയസൂര്യ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയും, ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച അബ്രഹം ഓസ്ലർ എന്ന ചിത്രത്തിനു ശേഷം മിഥുൽ മാനുവൽ തോമസും, ഇർഷാദ് എം. ഹസനും ചേർന്ന് നേരമ്പോക്ക് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഫാന്റസ് കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. ഇന്ന് കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയേറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ലളിതമായ ചടങ്ങിൽ നടൻ സണ്ണി വെയ്ൻ സ്വിച്ചോൺ കർമ്മവും,സരിത ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകി.സാഹിത്യകാരി ശ്രീകലാ എസ്. മോഹൻ ആദ്യ ഭദ്രദീപം തെളിയിച്ചിരുന്നു.

അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യക്കൊപ്പം വിനായകനും പ്രധാന കഥാപാത്രമാകുന്നു. പ്രശസ്ത റാപ് സിംഗർ ബേബിജീൻ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു.ജയിംസ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം – ഷാൻ റഹ്മാൻ.ഛായാഗ്രഹണം – വിഷ്ണുശർമ്മ.എഡിറ്റിംഗ് – ഷമീർ മുഹമ്മദ്,പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമ്മൂട്. കൊച്ചിയിലും. കൊല്ലത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.

Leave a Reply