ഒരു ഖണ്ഡിക നൽകിയ ശേഷം അതിനോട് അനുബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക എന്നതായിരുന്നു ചോദ്യം.
ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെട്ട ഈ ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് പിൻവലിച്ചത്.
ഈ ചോദ്യത്തിന്റെ മുഴുവൻ മാർക്കും വിദ്യാർഥികൾക്ക് നൽകുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു.
ശനിയാഴ്ചയാണ് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ നടന്നത്.
സത്രീ – പുരുഷ സമത്വം ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കി. സ്ത്രീ – പുരുഷ സമത്വം വന്നതോടെ കുടുംബത്തിന്റെ അധികാരി എന്ന സ്ഥാനത്തുനിന്ന് പുരുഷനെ താഴെയിറക്കിയതിലൂടെ ഭാര്യയും അമ്മയും കുടുംബത്തിന്റെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം.
സ്ത്രീ – പുരുഷ സമത്വം വന്നതോടെ കൗമാരക്കാരുടെ മേൽ രക്ഷിതാക്കൾക്ക് ആധിപത്യം ഇല്ലാതാകാൻ കാരണമായതായും ചോദ്യപേപ്പർ ചൂണ്ടിക്കാട്ടുന്നു.
ചോദ്യപേപ്പറിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നിരവധി പേരാണ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരമാര്‍ശത്തെ കുറിച്ച് സിബിഎസ്ഇ പരീക്ഷാ ബോര്‍ഡില്‍ വിളിച്ച് വിയോജിപ്പ് രേഖപ്പെടുത്തിയത്
വിവാദമായതോടെ ഖണ്ഡികയും, അതോട് അനുബന്ധിച്ച ചോദ്യങ്ങളും പിൻവലിച്ച് മുഴുവൻ മാർക്കും നൽകാൻ തീരുമാനിക്കുകയായിരുന്നു.