കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ജില്ലാ ജയിലിലും തടവുകാര്‍ അക്രമാസക്തരായി. ലഹരിമരുന്ന് കിട്ടാത്തതിനെ തുടർന്നാണ് ഇതു. ജില്ലാ ജയിലില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരും സെന്‍ട്രല്‍ ജയിലില്‍ തിരുവനന്തപുരം സ്വദേശിയായ ആളും ആണ് അക്രമാസക്തരായത്.
ജില്ലാ ജയിലിലെ രണ്ട് തടവുകാര്‍ ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് ദിവസങ്ങൾക്കു മുൻപാണ് അക്രമം കാണിച്ചത്. ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിക്കു ആംബുലൻസിലും അക്രമാസക്തരായി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം സ്വദേശി ആയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളി അക്രമാസക്തനായത്. കൈഞരമ്പ് മുറിച്ച ഇയാളെ ജയില്‍ അധികൃതര്‍ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
പരിശോധന കര്‍ശനമാക്കിയതോടെയാണ് തടവുകാരില്‍ പലരും വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിച്ചുതുടങ്ങിയത്. തടവുകാരിലെ വിഡ്രോവല്‍ സിന്‍ഡ്രോം ജയില്‍ അധികൃതർക്ക് തലവേദന ആകുന്നു.