സംസ്ഥാനത്ത് പച്ചക്കറി വിലയും വർധിച്ചിരിക്കുകയാണ്. തക്കാളി, സവാള, മുരിങ്ങക്ക തുടങ്ങിയവയുടെ വിലയാണ് വർധിച്ചത്. സവാളയുടെ മൊത്ത വില 35 രൂപ ആയിരുന്നു. ചെറുകിട മേഖലയിൽ 40 രൂപക്കാണ് വിറ്റത്. ക്യാരറ്റ് കിലോയ്ക്ക് 65 രൂപ, സവാള, ചെറിയുള്ളി 50 രൂപ മുതൽ, തക്കാളി 65 രൂപ, ഉരുളക്കിഴങ്ങ് 40 രൂപ. കനത്ത മഴ നാശം വിതച്ചതോടെയാണ് സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയർന്നത്. വില വീണ്ടും വർധിക്കുമെന്നാണ് സൂചന.