തെന്നിന്ത്യൻ നടൻ ബാല അടുത്തിടെ അറസ്റ്റിലായി ജാമ്യം നേടിയിരുന്നു. മുൻ ഭാര്യയുടെ പരാതിയിലാണ് ബാല അറസ്റ്റില്‍ ആയത്. തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടതും ചര്‍ച്ചയാകുകയാണ്. ബാല പുറത്തുവിട്ട വീഡിയോയില്‍ സ്ത്രീയും കുഞ്ഞുമാണ് ഉള്ളത്.രാവിലെ ഏകദേശം 3.45ഓടെയാണ് സംഭവമെന്ന് പറയുന്നു നടൻ.
‘എന്റെ വീടില് വാതില്ക്കല് പുലര്‍ച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്ത്രീയും കുഞ്ഞും ആണുള്ളത്. അവര്‍ക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്ത്കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാൻ ശ്രമിക്കില്ലല്ലോ എന്നാണ് നടന്റെ ചോദ്യം. സംഘം അകത്ത്കയറാൻ ശ്രമിക്കുന്നുണ്ട്. വാതില്‍ തുറക്കുന്നുണ്ട്. തട്ടി തുറക്കുന്നുണ്ട്. എന്റെ കയ്യില്‍ ദൃശ്യങ്ങള്‍ ഉണ്ട്. പൊലീസിനെ ഞാൻ വിളിച്ച് അറിയിച്ചിട്ടുണ്ട്. തന്നെ വലിയ ഒരു ട്രാപ്പിലാക്കാൻ ആരോ ശ്രമിക്കുകയാണ് എന്നും നടൻ വ്യക്തമാക്കുന്നു.
മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. ചലച്ചിത്ര ബാല 2019ലാണ് ഡിവോഴ്സായത്. മകളെ കാണാൻ തന്നെ അനുവദിക്കാറില്ലെന്ന് ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയില്‍ അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.