
അടിമാലി സ്വദേശിനി ഷീബയാണ്(35) അറസ്റ്റിലായത്.
പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അരുൺ കുമാറിനെയാണ് ആക്രമിച്ചത്. ആക്രമണത്തിന്റെ സി സി ടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
ആക്രമണത്തില്‍ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ചൊവ്വാഴ്ചയാണ് സംഭവം. സോഷ്യല്‍ മീഡിയയിലൂടെ അരുണിനെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ ഷീബ യുവാവുമായി അടുപ്പത്തിലാവുകയായിരുന്നു.
ഷീബ വിവാഹിതയാണെന്നറിഞ്ഞ യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറുകയും മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഇതറിഞ്ഞ ഷീബ യുവാവിനെ വിളിച്ചു വരുത്തി ഇരുമ്പുപാലത്തു വെച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആസിഡ് മുഖത്ത് വീണ് ഷീബക്കും പരിക്ക് പറ്റിയിട്ടുണ്ട്.