പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയ്ക്കു സമീപമുള്ള സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ വെടിയേറ്റ കുട്ടി മരിച്ചു. പുതുക്കോട്ടയിലെ കലൈസെൽവന്റെ മകൻ പുകഴേന്തി (11) ആണ് മരിച്ചത്.
ഡിസംബർ 30നാണ് കുട്ടിക്ക് വെടിയേറ്റത്.
നാർത്താമലയിലെ ഷൂട്ടിംഗ് റേഞ്ചിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടിയുടെ തലയിലാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അമ്മച്ചത്രം ഗ്രാമത്തിൽ മുത്തച്ഛന്റെ വീടിനു മുന്നിൽ കുട്ടി നിൽക്കവേയായിരുന്നു സംഭവം. ഒരു വെടി ആദ്യം വീടിന്റെ ചുമരിലാണ് കൊണ്ടത്. ഇതിനുപിന്നാലെയാണ് കുട്ടിയുടെ തലയിലും വെടിയേറ്റത്. കുട്ടിക്കു വെടിയേറ്റ സ്ഥലത്തുനിന്ന് 1.5 കിലോമീറ്റർ അകലെയാണു ഷൂട്ടിംഗ് റേഞ്ച്.