
തിരുവനന്തപുരം: നിയന്ത്രണം വിട്ട ലോറി, ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ഒരു സ്ത്രീ മരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു പരുക്കേറ്റു. എലിയാവൂര്‍ സ്വദേശി ഷീല (56) ആണു മരിച്ചത്. നെടുമങ്ങാട്–ആര്യനാട് റൂട്ടിൽ കുളപ്പട ആശുപത്രിക്ക് സമീപം രാവിലെ ആണു അപകടം . കാത്തിരിപ്പ് കേന്ദ്രം തകർത്ത് ലോറി കരമനയാറ്റിന്റെ കരയിലേക്ക് മറിഞ്ഞു. മൂന്നു കുട്ടികളെയും ഒരു സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.