ഡെൽഹി: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. തലയണക്കരികില്‍ ഫോണ്‍ വെച്ച് ഉറങ്ങവെയാണ് അപകടം. ഷവോമി റെഡ്മി 6എ എന്ന സ്മാര്‍ട്ട്ഫോണാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ഫോണിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കത്തിപ്പോയിട്ടുണ്ട്. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലാണ് സംഭവം.
അതേസമയം, സംഭവം ശ്രദ്ധിയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും മൊബൈല്‍ കമ്പനിയായ ഷവോമി മറുപടി നല്‍കി. ‘ഷിയോമി ഇന്ത്യയില്‍ ഉപഭോക്തൃ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ഞങ്ങള്‍ അത്തരം കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഞങ്ങളുടെ ടീം മരിച്ച സ്ത്രീയുടെ കുടുംബവുമായി ബന്ധപ്പെടാനും സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു.