കുറ്റ്യാടി: വാളൂക്ക് പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവിൽപുഴ അരിമല കോളനിയിൽ ബിന്ദു (സോണിയ-40) ആണ് മരിച്ചത്. ബിന്ദുവിനൊപ്പം താമസിച്ചിരുന്ന വാസു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തു പരിശോധന നടത്തി.
ബന്ധുവീട്ടിൽ വന്നതാണെന്നും യുവതിയുടെ ദേഹത്ത് പരുക്കുകളുണ്ടെന്നും കൂടെ താമസിച്ചിരുന്ന വാസുവിനെ സംഭവശേഷം കാണാതായിരുന്നെന്നും പൊലീസ് പറഞ്ഞു.