എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറര മണിയോടെ മൃതദേഹം കണ്ട വള്ളക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനാ അംഗങ്ങൾ എത്തി മൃതദേഹം നീക്കി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ് മോർട്ടും നടത്തും. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.