അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റാണ് മെറിന്‍. 8 മാസം ഗര്‍ഭിണിയായിരുന്ന മെറിന്‍ കഴിഞ്ഞ 20ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ മെറിനെ അഡ്മിറ്റ് ചെയ്തു. രാത്രി 9ന് മെറിന്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഒരു നോക്ക് മെറിനെ കാണിച്ച ശേഷം ബന്ധുക്കള്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞ് കോവിഡ് നെഗറ്റീവായിരുന്നു.
ആണ്‍കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം ദിനമാണ് കോവിഡ് മെറിന്റെ ജീവന്‍ അപഹരിച്ചത്. ഗാന്ധിനഗര്‍ മുടിയൂര്‍ക്കര പ്ലാപ്പറമ്പില്‍ പ്രസാദ് പി. ഏബ്രഹാമിന്റെ ഭാര്യയാണ് മെറിന്‍ മാത്യു എന്ന 36കാരി. കോവിഡ് മൂലമാിരുന്നു മെറിന്റെ മരണം. പ്രസവത്തിന് പിന്നാലെ മെറിന് ശ്വാസ തടസ്സം രൂക്ഷമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ന്യുമോണിയ ബാധിച്ചതായും കണ്ടെത്തി. ഞായറാഴ്ച രാത്രി 10ന് മെറിന്റെ അന്ത്യം സംഭവിച്ചു. സംസ്‌കാരം ഇന്നലെ മുടിയൂര്‍ക്കര ഹോളിഫാമിലി പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി. തോമസ് പി. പ്രസാദ് മെറിന്റെ മൂത്ത മകനാണ്.