ജൂലൈ 12 മുതൽ സൗദിയിൽ ടാക്സി ഡ്രൈവർമാർക്കും ആപ് വഴി ട്രാൻസ്പോർട്ടേഷൻ സർവീസ് നടത്തുന്നവർക്കും യൂണിഫോം നിബന്ധനയായതോടെ വസ്ത്രം സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ അധികൃതർ നൽകി.
പുരുഷന്മാർക്ക് സൗദി ദേശീയ ഡ്രസ് (തോബ്) അല്ലെങ്കിൽ നീളൻ ഷർട്ടും പാന്റും ആണ് യൂണിഫോം.
ടാക്സി ഡ്രൈവർമാർ ചാര നിറമുള്ള ഫുൾ സ്ലീവ് ഷർട്ടും പാന്റും ബെൽറ്റും ധരിക്കണം. ഐഡി കാർഡ് നിർബന്ധം. ജാകറ്റോ കോട്ടോ ഇഷ്ടാനുസരണം ധരിക്കാം.
വനിതാ ടാക്സി ഡ്രൈവർമാർക്ക് അബായ അല്ലെങ്കിൽ നീളൻ ഷർട്ടും നീളൻ പാന്റും ആണ് യൂണിഫോം. കൂടാതെ ജാകറ്റോ കോട്ടോ നിർബന്ധവുമാണ്.
പൊതു സേവനങ്ങൾ ഗുണനിലവാരമുള്ളതാക്കാൻ മാറ്റങ്ങൾ സഹായിക്കും.എന്ന് പ്രതീക്ഷിക്കപ്പെടുന്നു.