ശിശുമരണം തുടര്‍ക്കഥയായ അട്ടപ്പാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സന്ദര്‍ശനം തുടരുന്നു. ശിശു മരണങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് അധികാരികള്‍ വരുന്നതെന്ന സങ്കടം അട്ടപ്പാടിയിലെ സ്ത്രീകള്‍ പങ്കുവച്ചു. അട്ടപ്പാടിയിലേക്കുള്ള ചുരം റോഡിന്റെ പ്രവര്‍ത്തികളെക്കുറിച്ചും വനം വകുപ്പിനെതിരെയും അട്ടപ്പാടിയിലെ ജനങ്ങൾക്കു പരാതി ഉണ്ട്. . മുഖ്യമന്ത്രി മൗനം വെടിയണമെന്നു സതീശന്‍ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.