Spread the love

തൃശൂർ ∙ ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തൃശൂരിൽ എത്തും. ഉച്ചയ്ക്കു രണ്ടിനു ഹെലികോപ്റ്റർ വഴി കുട്ടനെല്ലൂർ ഹെലിപാഡിലെത്തും. ജനറൽ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോ‍ഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും.
മൂന്നിനു തേക്കിൻകാട് മൈതാനത്തു വച്ച് നടക്കുന്ന സമ്മേളനത്തിൽ രണ്ടുലക്ഷം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 4.30നു റോഡ് മാർഗം തിരികെ കുട്ടനെല്ലൂരിലെത്തി ഹെലികോപ്റ്ററിൽ നെടുമ്പാശേരിയിലേക്കു പോകും.

Leave a Reply