കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ വനിത എസ്ഐ കെ. സുഗണവല്ലിക്കെതിരെയാണ് നടപടി.
വാടക കുടിശിക ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെയാണ് ഇവര്‍ വ്യാജ പീഡനപരാതി നല്‍കിയത്. കഴിഞ്ഞ നാല് മാസമായി സുഗണവല്ലി വാടക നല്‍കുന്നില്ലെന്ന് കാണിച്ച് പന്നിയങ്കര സ്വദേശിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ സി ഐ ഇവരെ ആദ്യം വിളിപ്പിച്ചെങ്കിലും ഇവര്‍ ഹാജരായില്ല. തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം പന്നിയങ്കര സ്റ്റേഷനിലെത്തിയ സുഗണവല്ലി വീട്ടുടമയുടെ മകളുടെ ഭര്‍ത്താവ് തന്റെ കൈയില്‍ കയറി പിടിച്ചെന്നും വിവാഹമോതിരം ഊരിയെടുത്തെന്നും പരാതി നല്കി. വീടിന് അഡ്വാന്‍സ് നല്കിയ 70,000 രൂപ ഉള്‍പ്പടെ ഒരു ലക്ഷം രൂപ തനിക്ക് തിരികെ ലഭിക്കാനുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പന്നിയങ്കര പോലീസ് വീട്ടുടമയുടെ മരുമകനെതിരേ പീഡനക്കുറ്റം ചുമത്തി കേസ് എടുത്തു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാടക കുടിശിക ചോദിച്ചതിലുളള വൈരാഗ്യത്തിൽ സുഗുണവല്ലി കെട്ടിച്ചമച്ച പരാതിയാണിതെന്ന് വ്യക്തമായത്.