
കലാശപ്പോരാട്ടത്തില്‍ രണ്ട് തവണയെത്തിയെങ്കിലും ചരിത്രം നേട്ടത്തിലേക്ക് കുതിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇത്തവണയത് ഉണ്ടാകുമൊ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവുമധികം തവണ ജേതാക്കളായിട്ടുള്ളത് ഓസ്ട്രേലിയയാണ്, ഇത്തവണയും ഓസ്ട്രേലിയക്ക് തന്നെയാണ് സാധ്യതകള്‍ കൂടുതല്‍. പരിചയസമ്പന്നരായ മിതാലി രാജും ജുലാന്‍ ഗോസ്വാമിയുമാണ് ഇന്ത്യയുടെ ബലം. മാണത്. മിതാലിയുടെ ആറാം ലോകകപ്പാണിത്. ആറ് ലോകകപ്പുകള്‍ കളിക്കുന്ന ആദ്യ താരമെന്ന ബഹുമതി മിതാലിക്ക് സ്വന്തമാണ്.