Spread the love
സ്ത്രീപക്ഷ നവകേരളം ഉദ്ഘാടനം 18ന്

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചരണപരിപാടിയായ സ്ത്രീപക്ഷ നവകേരളം, തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 18ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്ത്രീപക്ഷ നവകേരളത്തിന്റെ ക്യാമ്പയിൻ അംബാസഡർ നടി നിമിഷാ സജയനാണ്. കേരള സമൂഹത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം പ്രവണതകൾ ഒരു സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ മാത്രം ഇല്ലാതാക്കാൻ പറ്റുന്നതല്ല. അതിനാവശ്യം സ്ത്രീപക്ഷ ബോധം സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളിലും ഉണ്ടാക്കുവാനുള്ള ബോധവത്ക്കരണമാണ്. സ്ത്രീപക്ഷത്ത് നിൽക്കുന്ന സ്ത്രീകളും പുരുഷൻമാരും ഉള്ളത് പോലെ സ്ത്രീവിരുദ്ധമായ പൊതുബോധത്തിന്റെ ഭാഗമായി നിൽക്കുന്ന സ്ത്രീകളും പുരുഷൻമാരുമുണ്ട്. അത്തരമൊരു സമൂഹത്തിൽ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവർത്തനങ്ങളെയും ചിന്തകളെയും ഇല്ലാതാക്കാനുതകുന്ന സർവതല സ്പർശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയർത്തിക്കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply