സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം 29ന് രാവിലെ 9.30 മുതൽ നടക്കും. 9.30 മുതൽ 10 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഐ.റ്റി.ഐ/ കെ.ജി.സി.ഇ വിഭാഗക്കാർ. 10 മുതൽ 11 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്ലസ് ടു/ വി.എച്ച്.എസ്.സി അപേക്ഷകർ. ഈ സമയ ക്രമം കഴിഞ്ഞ് എത്തുന്നവരെ രജിസ്‌ട്രേഷൻ നടത്താൻ അനുവദിക്കില്ല. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസ്സൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 14,000 രൂപയും മറ്റുള്ളവർ ഏകദേശം 16,500 രൂപയും അടക്കേണ്ടതാണ് പി.ടി.ഐ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡൈബിറ്റ്/ ക്രെഡിറ്റ് കാർഡ് വഴി ഒടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let സൈറ്റ് സന്ദർശിക്കുക.