Spread the love

തിരുവനന്തപുരം :സംസ്ഥാനത്തെ മരംവെട്ട് കേസ് അന്വേഷിക്കാൻ തീരുമാനിച്ച് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി).

Wood robbery; ready for investigation kerala

മരംകൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാൽ തങ്ങളും കേസ് അന്വേഷിക്കുമെന്ന് ഇഡി സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചു. കത്ത് വനം വകുപ്പു വഴി നിയമ വകുപ്പിന്റെ അഭിപ്രായത്തിനായി അയച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം( പിഎംഎൽഎ) അനുസരിച്ചാണ് മരംമുറി കേസിൽ ഇഡി അന്വേഷണത്തിനൊരുങ്ങുന്നത്. മറ്റു നിയമതടസ്സങ്ങളെയെല്ലാം മറികടക്കാൻ പ്രത്യേക അധികാരം നൽകുന്ന വകുപ്പാണ് പിഎംഎൽപി.സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ ഇഡിക്ക്‌ കേസെടുത്ത് അന്വേഷിക്കാനാവും.


ഇതിനിടെ,മരം കൊള്ളയിൽ സർക്കാർ വാദങ്ങളെ പൊളിക്കുന്ന ക്രൈംബ്രാഞ്ച് എഫ്ഐആറും പുറത്തു വന്നിരിക്കുകയാണ്. പട്ടയ ഭൂമിയിൽ
മാത്രമല്ല,വിവിധ ജില്ലകളിൽ വനം ഉൾപ്പെടെ സർക്കാർ,പുറമ്പോക്കു ഭൂമിയിൽ നിന്നും മരം കടത്തിയെന്നും, ഇതുമൂലം സർക്കാരിന് നഷ്ടമുണ്ടായെന്നും,ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നുള്ള ഗൂഢാലോചനയുടെ ഫലമാണ് ഇതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത്,അനധികൃതമായി മരം മുറിക്കുകയായിരുന്നു എന്നും,എന്നാൽ ഇതിൽ സർക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ല എന്നുമുള്ള മന്ത്രിയുടെ വരെ വാദത്തെ പൊളിക്കുന്നതാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ. സംസ്ഥാന വ്യാപകമായി ഒറ്റ കേസാണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. മരം മോക്ഷണം എന്നാണ് എഫ്ഐആറിൽ പറയുന്ന കുറ്റകൃത്യം. എന്നാൽ, എഫ്ഐആറിൽ കരാറുകാരും, ഉദ്യോഗസ്ഥരും ആയി ഗൂഢാലോചന നടത്തിയെന്ന് പറയുന്നുണ്ടെങ്കിലും ഏതു വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് വ്യക്തമാക്കിയിട്ടില്ല. വനം,റവന്യൂ ഉദ്യോഗസ്ഥരാണ് അന്വേഷണ പരിധിയിൽ വരുന്നത്.കേസെടുത്ത ജൂൺ 15 വരെയുള്ള എല്ലാ മരം മുറിയും അന്വേഷണ പരിധിയിൽ വരും.ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply